കോട്ടയം . സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയർ ലൈറ്റിംഗ്, ടെലിവിഷൻ പ്രൊഡക്ഷൻ ലൈറ്റിംഗ്, ആംബിയൻസ് ലൈറ്റിംഗ്, ആർക്കിടെക്ചറൽ ലൈറ്റിംഗ്, എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കൺസോളിൽ പരിശീലനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദവിവരത്തിന് ഫോൺ. 04 71 23 25 10 1, 82 81 11 44 64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |