കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗക്കാർക്കായി വാകത്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കാഴ്ച പരിശോധനയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനു ജോബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീനാ കുന്നത്ത്, സബിത ചെറിയാൻ, ടീനാമോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |