കോട്ടയം: ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസ് മാർച്ചും ധർണയും നടന്നു. പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, നന്തിയോട് ബഷീർ, ടി.എസ്. അൻസാരി, മുഹമ്മദ് ബഷീർ, ബെന്നി ജോസഫ്, ജോർജ് വർഗീസ്, എൻ.ജെ. പ്രസാദ്, അയ്മനം രവീന്ദ്രൻ, ടി.ഡി. ദേവരാജൻ, ടി.ഡി. സുധാകരൻ, അംബിക ജി. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |