SignIn
Kerala Kaumudi Online
Friday, 26 April 2024 3.54 PM IST

കൃഷി ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം: മന്ത്രി പ്രസാദ്

lockel
ന്യൂ ബേപ്പൂർ - വിഷൻ 2025 ന്റെ ഭാഗമായി നടന്ന ജൈവ സമൃദ്ധി ശില്പശാലയുടെ സമാപന സമ്മേളനം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക് : ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണെന്നും മനുഷ്യൻ ആദ്യം തൊഴിൽ കണ്ടെത്തിയത് കൃഷിയിലൂടെയാണെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ന്യൂ ബേപ്പൂർ - വിഷൻ 2025 ന്റെ ഭാഗമായി ഫറോക്ക് ആംപിയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന ജൈവ സമൃദ്ധി ശില്പശാലയുടെയും പ്രദർശനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .വിഷരഹിത ഭക്ഷണം കഴിക്കാനും രോഗങ്ങളെ അകറ്റാനും നമ്മൾ കൃഷിയിലേക്കിറങ്ങണം. ജൈവ സമൃദ്ധി പദ്ധതി ഓരോ വീടിന്റെയും പദ്ധതിയാകണം. അതിന് കൃഷി വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. കടലുണ്ടിയിൽ മഷ്റൂം വില്ലേജ് തുടങ്ങുന്നതിനും രാമനാട്ടുകരയെ സമ്പൂർണ തരിശ് രഹിത നഗരസഭയാക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സമഗ്ര കാർഷിക വികസന രേഖ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. പദ്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു. മന്ത്രി പി.പ്രസാദ് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ പൂക്കാടൻ , കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, ടി.രാധാ ഗോപി തുടങ്ങിയവർ പങ്കെടുത്തു. എം.ഗിരീഷ് സ്വാഗതവും എം.സമീഷ് നന്ദിയും പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, മത്സ്യക്കൃഷി , അഗ്രി ബിസിനസ് തുടങ്ങിയേ മേഖലകളിൽ നടന്ന ശില്പശാലയിൽ 500 ഓളം പ്രതിനിധികൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.