SignIn
Kerala Kaumudi Online
Tuesday, 07 May 2024 1.30 AM IST

പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബി.ജെ.പി ധർണ

150
പുറമേരി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ

നാദാപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കെട്ടിട നിർമ്മാണത്തിന് ഏർപ്പെടുത്തിയ സെസ്, അമിത നികുതി വർദ്ധന, ലൈസൻസ് ഫീസ് വർദ്ധന, ജൽ ജീവൻ മിഷൻ നടത്തിപ്പിലെ അനാസ്ഥ എന്നിവയ്ക്കെതിരെ പുറമേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബി.ജെ.പി ധർണ നടത്തി. ബി.ജെ. പി. സംസ്ഥാനകമ്മിറ്റി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.പ്രഭാകരൻ, മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. രാജഗോപാൽ, മണ്ഡലം സെക്രട്ടറി എൻ.സജീവൻ, ടി.കെ.രാജൻ, മണ്ഡലം വൈസ് പ്രസിഡന്റ് രാധ കെ.എം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി സിബീഷ് കെ.ടി.കെ. സ്വാഗതം പറഞ്ഞു. ഷീബ അരൂർ, മിഥുൻ മുതുവടത്തൂർ, രവി അരൂർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.