കോഴിക്കോട്: "ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന" മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ ജില്ലയിൽ രണ്ട് ലക്ഷം പേർ അണിനിരന്നു. ജില്ലാ അതിർത്തിയായ അഴിയൂർ മുതൽ വൈദ്യരങ്ങാടി വരെ 78 കിലോമീറ്റർ ദൂരത്തിലാണ് രണ്ട് ലക്ഷം പേർ അണിനിരന്നത്. ജില്ലാതല പരിപാടി സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ, കെ.പി. രാമനുണ്ണി, മേയർ ബീന ഫിലിപ്പ്, നടൻ ഇർഷാദ്, സംവിധായകൻ മനു അശോകൻ, കെ.കെ. പ്രദീപ്കുമാർ, കെ.ഇ. എൻ. കുഞ്ഞഹമ്മദ്, പി.കെ. പാറക്കടവ്, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹീം, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കാനത്തിൽ ജമീല, കെ.എം. സച്ചിൻ ദേവ്, സിനിമ നാടക പ്രവർത്തക ഉഷ ചന്ദ്രബാബു, കെ.കെ ദിനേശൻ, പി.കെ. മുകുന്ദൻ, കെ.കെ. മുഹമ്മദ്, ടി. വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.പി. അനിൽകുമാർ, ടി.പി. ദാസൻ, കെ.പി. ബിനൂപ്, മുക്കം മുഹമ്മദ്, ടി.വി. നിർമ്മൽ, റഫീഖ് തങ്ങൾ, യൂസഫ് പുതുപ്പാടി,ഒ.പി. റഷീദ്, പി. ഷമീം, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി. ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി.കെ. സുമേഷ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ടൗൺ ബ്ലോക്ക് സെക്രട്ടറി ആർ. ഷാജി നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ ഇടങ്ങളിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. അരുൺ, ദീപു പ്രേംനാഥ്, കെ. ഷെഫീഖ്, കെ.എം. നീനു എന്നിവരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരായ വി.ടി. മുരളി, ഡോ. പി.സുരേഷ്, ഭാനു പ്രകാശ്, മികച്ച ബാലതാരം അഭിനന്ദ്, ഗിന്നസ് ബുക്ക് അവാർഡ് ജേതാവ് വിഷ്ണു ഒടുമ്പ്ര, ചന്ദ്രശേഖരൻ തിക്കോടി, ടി. സുരേഷ് ബാബു, കൊടമന നിഷാന്ത്, ഐസക് ഈപ്പൻ, കെ.വി. സഞ്ജയ്, ബിനീഷ് പാലയാട് എന്നിവരും വിവിധ ഇടങ്ങളിൽ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. യുവക കവി വിനീഷ് മണിയൂർ ആദ്യകണ്ണിയും അവസാന കണ്ണിയായി ദേശീയ ഹൈജമ്പ് താരം ആൽബ മനോജും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |