ബേപ്പൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.സി.ഡി. എസ് വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടി അദ്ധ്യാപികമാർക്ക് വേണ്ടി ശിശുവിദ്യാഭ്യാസം എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. കോർപ്പറേഷൻ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. നഗര വികസന സ്ഥിരം സമിതി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം. വിനോദ്കുമാർ ആമുഖഭാഷണം നടത്തി. കെ.ബി. പ്രസന്നകുമാരി , സി.റ്റി.സൈബുനിസ, ഷീബ.സി, കെ.ബാലാജി, വേലായുധൻ പന്തീരങ്കാവ്, എ.സുരേഷ്, പി.എൻ. പ്രേമരാജ് , കെ.കെ. സത്യപാലൻ എന്നിവർ പ്രസംഗിച്ചു. കെ.ടി. രാധാകൃഷ്ണൻ, രമേശ് കടൂർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |