SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 PM IST

ആഘോഷമാക്കി ഗ്രീൻ ക്ലീൻ കേരള പ്രഖ്യാപനം

greenclean

കോഴിക്കോട് : കൊവിഡ് നിയന്ത്രണത്തിലും നിറം ചോരാതെ ഗ്രീൻ ക്ലീൻ കേരള ഹരിതോത്സവം -21പ്രഖ്യാപനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിർവഹിച്ചു.

ജൂലായ് 28 പ്രകൃതി സംരക്ഷണ ദിനം വരെയുള്ള ദിവസങ്ങളിൽ വീടും പരിസരവും നാടും സമ്പൂർണ മാലിന്യ മുക്തവും ഹരിതാഭവുമാക്കാൻ വിദ്യാർത്ഥികൾക്കും സന്നദ്ധ സംഘടനകൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും നടപ്പിലാക്കാൻ കഴിയുന്ന പ്രത്യേക ആക്ഷൻ പ്ലാനുകളും ഹരിത കലാ മത്സരങ്ങളും പരിശീലനവും ചേർന്ന പദ്ധതിയാണ് ഹരിതോത്സവം. ഗ്രീൻ ക്ലീൻ കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസവും പ്രത്യേകം നറുക്കെടുപ്പും സമ്മാന വിതരണവും നടക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 2019 ൽ നൽകിയ 279 തൈകളിൽ 175 എണ്ണം സംരക്ഷിച്ച് 63 ശതമാനവും അതിജീവനം തെളിയിച്ചതിന് ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷനും കുറ്റ്യാടി ഹയർ സെക്കൻഡറി സ്‌കൂളിലെ
എൻ.എസ്.എസ് വോളണ്ടിയർമാരായ തൻഹ, ഷിബിൽ എന്നീ വിദ്യാർത്ഥികൾക്കും സ്വർണനാണയങ്ങളും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സൗജന്യ പെട്രോൾ കാ‌ർഡുകളും മന്ത്രി സമ്മാനിച്ചു. കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ഗ്രീൻ ക്ലീൻ കേരള ചെയർമാൻ ബാബു പറശ്ശേരി, കൺവീനർ മുഹമ്മദ് ഇഖ്ബാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാനേജർമാരായ അരുൺകുമാർ, അമൽജിത്ത്, മുഹമ്മദ് ഷാഹിൻ, ശോഭീന്ദ്രൻ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ഓർഗനൈസർ ഷീല ജോസഫ്, ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.റിയാസ്, സൽമാൻ , സതീഷൻ കോറോത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.