SignIn
Kerala Kaumudi Online
Saturday, 27 April 2024 1.27 AM IST

നിയന്ത്രണം ഫലപ്രദം; ടി.പി.ആർ താഴേക്ക്

kovid

 മൂന്ന് ദിവസമായി പത്തിൽ താഴെ

കോഴിക്കോട് : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ വേർതിരിച്ചുളള പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞ ടി.പി.ആറാണ് രേഖപ്പെടുത്തുന്നത്. മൂന്നു ദിവസമായി 10 ശതമാനത്തിൽ താഴെയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 9.26 ശതമാനമാണ് ടി.പി.ആർ. ജൂൺ ആറിന് 9.55, ഏഴിന് 11.21, എട്ടിന് 11.80, ഒമ്പതിന് 10.87, പത്തിന് 9.84, പതിനൊന്നിന് 9.41 ശതമാനം എന്നിങ്ങനെയാണ് ടി.പി.ആർ. 15 ശതമാനത്തിന് മുകളിൽ ടി.പി.ആറുള്ള തദ്ദേശ സ്ഥാപനങ്ങൾ വെരി ഹൈ കാറ്റഗറിയായും 20 ശതമാനത്തിന് മുകളിലുള്ളവ ക്രിട്ടിക്കലായും 25 ശതമാനത്തിന് മുകളിലുള്ളവ ഹൈലി ക്രിട്ടിക്കൽ തദ്ദേശ സ്ഥാപനങ്ങളുമായി വേർതിരിച്ചിരുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയുള്ള നിയന്ത്രണങ്ങളാണ് തുടരുന്നത്. ജൂൺ ആറു മുതൽ 12 വരെയുള്ള പ്രതിവാര ടി.പി.ആർ പ്രകാരം മൂന്നു തദ്ദേശ സ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുള്ളത്. പെരുമണ്ണ 23 ശതമാനം, പെരുവയൽ 22 ശതമാനം, കാരശ്ശേരി 22 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.

15 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. കുന്ദമംഗലം 19, മുക്കം 19, മണിയൂർ 18, ഫറോക്ക് 18, പുതുപ്പാടി 16, ചാത്തമംഗലം 16, മാവൂർ 16, ചേളന്നൂർ 16, ഒളവണ്ണ 15 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. 10 ശതമാനത്തിനും 15 ശതമാനത്തിനുമിടയിൽ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. മറ്റു തദ്ദേശ സ്ഥാപനങ്ങൾ 10 ശതമാനത്തിന് താഴെയാണ്.

കൊവിഡ് 927
ടി.പി.ആർ 9.26 %

കോഴിക്കോട് : രണ്ടാം തരംഗത്തിന്റെ വിട്ടൊഴിയാത്ത ഭീതിയിൽ നിന്ന് കോഴിക്കോട് ആശ്വാസ തീരത്തേക്ക്. ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 927 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 901പേർക്ക് രോഗം ബാധിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും പോസിറ്റീവായി. 10126 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1348 പേർ കൂടി രോഗമുക്തി നേടി 9.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 ഉറവിടം വ്യക്തമല്ലാത്തവർ

ചാത്തമംഗലം 1, കടലുണ്ടി 3, കായക്കൊടി 1, നാദാപുരം 1, നൻമണ്ട 1, ഒളവണ്ണ 5, തിരുവള്ളൂർ 2, തൂണേരി 1, തുറയൂർ 1, ഉണ്ണികുളം1, വളയം 4, വില്യാപ്പള്ളി 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 224, അത്തോളി 33, അഴിയൂർ 1, ബാലുശ്ശേരി 17, ചക്കിട്ടപ്പാറ 3, ചങ്ങരോത്ത് 4, ചാത്തമംഗലം 3, ചെക്ക്യാട് 1, ചേളന്നൂർ 10, ചേമഞ്ചേരി 7, ചെങ്ങോട്ട്കാവ് 2, ചെറുവണ്ണൂർ 5, ചോറോട് 7, എടച്ചേരി 11, ഏറാമല 7, ഫറോക്ക് 18, കടലുണ്ടി 10, കക്കോടി 11, കാക്കൂർ 3, കാരശ്ശേരി 5, കട്ടിപ്പാറ 14, പുതുപ്പാടി 45, കാവിലുംപാറ 7, കായക്കൊടി 2, കായണ്ണ 5, കീഴരിയൂർ 1, കിഴക്കോത്ത് 6, കോടഞ്ചേരി 4, കൊടിയത്തൂർ 13, കൊടുവള്ളി 9, കൊയിലാണ്ടി 17, കൂടരഞ്ഞി 13, കൂരാച്ചുണ്ട് 6, കോട്ടൂർ 11, കുന്ദമംഗലം 25, കുന്നുമ്മൽ 3, കുരുവട്ടൂർ 17, മടവൂർ 6, മണിയൂർ 31, മരുതോങ്കര 6, മാവൂർ 4, മേപ്പയൂർ 7, മൂടാടി 2, മുക്കം 15, നാദാപുരം 4, നടുവണ്ണൂർ 8, നന്മണ്ട 7, നരിക്കുനി 14, നരിപ്പറ്റ 4, നൊച്ചാട് 13, ഒളവണ്ണ 19, ഓമശ്ശേരി 6, ഒഞ്ചിയം 10, പനങ്ങാട് 1, പയ്യോളി 17, പേരാമ്പ്ര 4, പെരുമണ്ണ 8, പെരുവയൽ 8, പുറമേരി 6, പുതുപ്പാടി 45, രാമനാട്ടുകര 3, തലക്കുളത്തൂർ 4, താമരശ്ശേരി 13, തിക്കോടി 2, തിരുവള്ളൂർ 3, തിരുവമ്പാടി 5, തൂണേരി 31, തുറയൂർ 3, ഉള്ള്യേരി 11, ഉണ്ണികുളം 14, വടകര 14, വളയം 3, വാണിമേൽ 4, വേളം 5, വില്യാപ്പള്ളി 6.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.