രോഗികൾ 968 947 രോഗമുക്തർ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 968 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 951 പേർക്കാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവരിൽ രണ്ടു പേർക്കും അന്യസംസ്ഥാനത്തു നിന്ന് വന്നവരിൽ ഒരാൾക്കും പോസിറ്റീവായി. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 947 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 11,818 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗബാധിതരായി 11,061 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 2, ചേളന്നൂർ 1, കുന്നുമ്മൽ 1, മേപ്പയ്യൂർ 1, ഒളവണ്ണ 2, ഓമശ്ശേരി 1, പനങ്ങാട് 1, പെരുമണ്ണ 2, പുറമേരി 3.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 267, അരിക്കുളം 8, അത്തോളി 10, ആയഞ്ചേരി 1, ബാലുശ്ശേരി 11, ചക്കിട്ടപ്പാറ 2, ചങ്ങരോത്ത് 12, ചാത്തമംഗലം 4, ചെക്യാട് 4, ചേളന്നൂർ 20, ചേമഞ്ചേരി 4, ചെറുവണ്ണൂർ 14, ചോറോട് 13, എടച്ചേരി 6, ഏറാമല 7, ഫറോക്ക് 35, കടലുണ്ടി 1, കക്കോടി 3, കാരശ്ശേരി 18, കട്ടിപ്പാറ 12, കാവിലുംപാറ 8, കായക്കൊടി 5, കായണ്ണ 3, കിഴക്കോത്ത് 21, കോടഞ്ചേരി 14, കൊടിയത്തൂർ 7, കൊടുവള്ളി 22, കൊയിലാണ്ടി 30, കുടരഞ്ഞി 3, കൂരാച്ചുണ്ട് 4, കൂത്താളി 13, കോട്ടൂർ 19, കുന്ദമംഗലം 15, കുരുവട്ടൂർ 9, കുറ്റ്യാടി 3, മടവൂർ 2, മണിയൂർ 18, മരുതോങ്കര 7, മാവൂർ 7, മൂടാടി 11, മുക്കം 10, നാദാപുരം 9, നന്മണ്ട 8, നരിക്കുനി 5, നരിപ്പറ്റ 3, നൊച്ചാട് 5, ഒളവണ്ണ 18, ഒഞ്ചിയം 8, പനങ്ങാട് 4, പയ്യോളി 10, പേരാമ്പ്ര 11, പെരുമണ്ണ 30, പെരുവയൽ 4, പുറമേരി 4, പുതുപ്പാടി 27, രാമനാട്ടുകര 16, തലക്കുളത്തൂർ 4, താമരശ്ശേരി 14, തിക്കോടി 9, തിരുവള്ളൂർ 4, തിരുവമ്പാടി 9, തൂണേരി 4, തുറയൂർ 4, ഉള്ള്യേരി 5, ഉണ്ണികുളം 6, വടകര 28, വളയം 5, വാണിമേൽ 6, വേളം 4, വില്യാപ്പള്ളി 4.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |