SignIn
Kerala Kaumudi Online
Friday, 26 April 2024 12.16 PM IST

മുക്കത്ത് വരും 14 കോടിയുടെ തൊഴിലുറപ്പ് പദ്ധതി

kkk
തൊഴിലുറപ്പ് പദ്ധതിയിൽ പുരോഗമിക്കുന്ന ഇരുവഞ്ഞിപ്പുഴ തീരസംരക്ഷണം

മുക്കം : മുക്കം നഗരസഭയിൽ 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് അംഗീകാരം . 2021- 2022 സാമ്പത്തിക വർഷത്തിലേക്ക് മുക്കം നഗരസഭ അംഗീകരിച്ച് സമർപ്പിച്ച ലേബർ ബഡ്ജറ്റിനും ആക്ഷൻ പ്ലാനിനുമാണ് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ അംഗീകാരം. ഇതോടെ നഗരസഭയിൽ 3,40,941 തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും.
തൊഴിലുറപ്പ് പദ്ധതിയിൽ വൈവിദ്ധ്യമാർന്ന പദ്ധതികളാണ് നഗരസഭ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക- ക്ഷീര വികസന-പാർപ്പിട മേഖലകൾക്ക് ഊന്നൽ നൽകിയും നഗരസഭയുടെയും മറ്റു വകുപ്പുകളുടെയും പദ്ധതികളുമായി സംയോജിപ്പിച്ചും തയ്യാറാക്കിയ കർമ പദ്ധതിയാണ് തൊഴിലുറപ്പ് കൗൺസിൽ മുമ്പാകെ സമർപ്പിച്ചത്.

ആധുനിക തൊഴുത്ത്, അസോള കുളങ്ങൾ, തീറ്റപ്പുൽ കൃഷി തുടങ്ങിയവ ക്ഷീര വികസന മേഖലയിലും സിമന്റ് കട്ട നിർമ്മാണം, കിണർ നിർമ്മാണം, തുടങ്ങിയവ പാർപ്പിട മേഖലയിലും നടപ്പാക്കിയ നഗരസഭയുടെ പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൗൺസിലർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് പരിശീലനം നൽകുമെന്നും സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുമെന്നും ചെയർമാൻ പി.ടി ബാബു അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.