SignIn
Kerala Kaumudi Online
Friday, 26 April 2024 10.21 AM IST

അത്ഭുതങ്ങളുടെ കിഴക്കയിൽ വീട് അന്ന് ചക്ക, ഇന്ന് പപ്പായ

photo
പപ്പായയ്ക്കുള്ളിലെ കുഞ്ഞൻ പപ്പായ

ബാലുശ്ശേരി: തേനാക്കുഴി കിഴക്കയിൽ മാധവിയുടെ വീട്ടിലെ അത്ഭുത കാഴ്ചകൾ തീരുന്നില്ല. നേരത്തെ ചക്കയായിരുന്നു താരമെങ്കിൽ ഇത്തവണ പപ്പായയാണ് കാഴ്ചയുടെ കൗതുകം തീർക്കുന്നത്.

കഥ തുടങ്ങുന്നത് ഇങ്ങനെ, മാധവി കറിവെയ്ക്കാനായി സഹോദരീ പുത്രൻ ജിതേഷിനോട് പപ്പായ (കറമ്മൂസ) പറിക്കാൻ പറയുന്നു. പറിച്ചെടുത്ത പപ്പായ തൊലി കളഞ്ഞ ശേഷം ജിതേഷിന്റെ ഭാര്യ ഷൈമ പിളർത്തിയപ്പോഴാണ് അത്ഭുതം, പപ്പായയ്ക്കുള്ളിൽ വെളുത്ത കുഞ്ഞൻ പപ്പായ !. സാധാരണ പപ്പായ മുറിച്ചാൽ ഉള്ളിൽ നിറയെ കുരുക്കളാണ് ഉണ്ടാവുക. ഇവിടെ കുരുക്കളില്ല പകരം സുന്ദരൻ പപ്പായ. ഈ കുഞ്ഞ് പപ്പായ പിളർത്തി നോക്കിയെങ്കിലും അതിലും കുരുക്കളില്ല. സാധാരണ പപ്പായ മുറിക്കുന്നത്ര എളുപ്പമായിരുന്നില്ല ഈ പപ്പായ മുറിക്കാനെന്ന് ഷൈമ പറയുന്നു.

കിഴക്കയിൽ വീട്ടിൽ ഇത് രണ്ടാം അത്ഭുത കാഴ്ചയാണ്. വർഷങ്ങൾക്ക് മുമ്പ് പ്ലാവിൽ ഒരു ചക്ക വിരിഞ്ഞത് പുറംതോട് ഇല്ലാതെയായിരുന്നു. ചുളകൾ പുറത്തേക്ക് വിടർന്ന് ഒറ്റ നോട്ടത്തിൽ പൂവൻ കുലയാണെന്ന് സംശയിച്ചുപോകും. കേരളകൗമുദി വാർത്തയാക്കിയതോടെ കൗതുകം കാണാൻ നിരവധി പേരാണ് സമീപപ്രദേശങ്ങളിൽ നിന്നുപോലും അന്നെത്തിയത്. 'സിസേറിയനി' ലൂടെ പുറത്തെടുത്ത കുഞ്ഞു പപ്പായ കാണാനെത്തിയ പലരും ഇനി മൂന്നാമത്തെ അത്ഭുതം എന്തായിരിക്കുമെന്ന കമന്റ് പാസാക്കിയാണ് മടങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.