വടകര: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് റൂറൽ പൊലീസ് ചീഫ് ഡോ.എ ശ്രീനിവാസിന് എസ്.പി.സി ഗാർഡ് ഒഫ് ഓണർ നൽകി.
ഒരാഴ്ച നീളുന്ന ആഘോഷപരിപാടിയ്ക്ക് എസ്.പി.സി പതാക ഉയർത്തി ഡോ.എ ശ്രീനിവാസ് തുടക്കം കുറിച്ചു. അഡിഷണൽ സൂപ്രണ്ട് എം.പ്രദീപ് കുമാർ, ജില്ലാ നോഡൽ ഓഫീസർ കെ.അശ്വകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇസ്മായിൽ, ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി കെ.എസ് ഷാജി, നോഡൽ ഓഫീസ് അംഗങ്ങളായ ഷൈനി,രജീഷ് എന്നിവർ സംബന്ധിച്ചു.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ കേഡറ്റുകളാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ രവി, ധന്യ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സുനിൽ കുമാർ, ബിജി, എസ്.പി.സി കേഡറ്റ് ശ്രീലക്ഷ്മി എന്നിവരും പങ്കെടുത്തു.
കൊവിഡ് പ്രതിസന്ധിയിലായ നൂറോളം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |