കോഴിക്കോട് : വഴിയോര കച്ചവടക്കാരുടെ അശാസ്ത്രീയമായ സർവേ നടപടികൾ അവസാനിപ്പിക്കുക, 2017ലെ സർവേ ലിസ്റ്റിലുള്ള മുഴുവൻ കച്ചവടക്കാർക്കും ലൈസൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ സമരം ഉദ്ഘാടനം ചെയ്തു.
വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.വി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. നാസർ, വി. ഹംസ കോയ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ സെക്രട്ടറി എം. മുഹമ്മദ് ബഷീർ സ്വാഗതവും, എം.ടി. മുസ്തഫ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |