കോഴിക്കോട്: മൂന്നാംഘട്ട ഡൽഹി റിലീഫ് വിതരണത്തിന്റെ ഭാഗമായി കെ.എൻ.എം നേതൃത്വത്തിൽ മുസ്തഫാബാദിൽ വീടും കടകളും നഷ്ടപ്പെട്ടവ കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ജീവനോപാധി ഇല്ലാതായ നൂറു കണക്കിനാളുകൾക്ക് സമാശ്വാസമേകുന്നതാണ് റിലീഫ് പദ്ധതി.
സാമ്പത്തികഭദ്രതയുണ്ടായിരുന്ന കുടുംബങ്ങളാണ് അക്രമങ്ങളെ തുടർന്ന് പ്രയാസമനുഭവിക്കുന്നത്. നാലാം ഘട്ട സഹായ വിതരണം അടുത്ത മാസം നടക്കും.
നാഷണൽ ഇസ്ലാഹി കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി മൂന്നാം ഘട്ട സഹായ വിതരണം നിർവഹിച്ചു. ഐ.എസ്.എം സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, മഹർ നൗഷാദ്, മൗലാനാ സാദിഖ് ഉമർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |