SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

ശ്രീനാരായണ മാസാചരണം ഇന്ന് തുടങ്ങുന്നു

sreenarayanaguru
sreenarayanaguru

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവ ജയന്തിയും മഹാസമാധിയും കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പ്രാർത്ഥനാനിർഭരമായി ആചരിക്കാൻ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഗുരുദേവ ജയന്തിയെ വരവേറ്റ് ഇന്ന് പതാകദിനമായി ആചരിക്കും. വീടുകളിലും ശാഖാകേന്ദ്രങ്ങളിലും പീതപതാക ഉയർത്തും. ശ്രീനാരായണ മാസാചരണത്തിന് ഇന്ന് തുടക്കമാവും. ഗുരുദേവ കൃതികൾ പഠിക്കാനും മനനം ചെയ്യാനുമുള്ള അവസരമാക്കി ശ്രീനാരായണ മാസാചരണത്തെ മാറ്റണമെന്ന് യൂണിയൻ കൗൺസിൽ യോഗം ശ്രീനാരായണീയരോട് അഭ്യർത്ഥിച്ചു.

കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ഷനൂബ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ.ബിനുകുമാർ, ഭാരവാഹികളായ വി.സുരേന്ദ്രൻ, അഡ്വ.എം.രാജൻ, പി.കെ ഭരതൻ, ചന്ദ്രൻ പാലത്ത്, മോഹൻദാസ് കക്കുഴിപ്പാലം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.