കുന്ദമംഗലം: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം സ്പെഷൽ കെയർ സെന്റർ പദ്ധതിയ്ക്ക് തുടക്കമായി.
പഞ്ചായത്ത് ചുമതലയുള്ള സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിലുള്ള വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി പഠന പിന്തുണ ഉറപ്പാക്കും. അനുയോജ്യമായ തെറാപ്പി പരിശീലനവും ലഭ്യമാക്കും. എല്ലാ സെന്ററുകളിലും ആവശ്യമായ പഠന സാമഗ്രികൾ എത്തിക്കുന്നുണ്ട്. ചാത്തമംഗലം പഞ്ചായത്തിൽ ആർ. ഇ. സി ഗവ. ഹയർ സെക്കൻഡറി സ്കൂളിലുള്ള റിസോഴ്സ് റൂമിൽ സ്പെഷൽ കെയർ സെന്ററിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. വി.പി.എ സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം എ.ഇ.ഒ പോൾ കെ. ജെ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ അസീസ് ടി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |