കുന്ദമംഗലം: സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വയംതൊഴിലിനായി വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 26 കുടുംബങ്ങൾക്കാണ് തയ്യൽ മെഷീനുകൾ നൽകുന്നത്. സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമർ അദ്ധ്യക്ഷത വഹിച്ചു. പി.പി. നിസാർ, എം.എ. സുമയ്യ, എൻ. ദാനിഷ്, പി.എം. ശരീഫുദ്ധീൻ, കെ.കെ. അബ്ദുൽ ഹമീദ്, പി.പി. സക്കീന എന്നിവർ പ്രസംഗിച്ചു. സംഗമം സെക്രട്ടറി എൻ. ജാബിർ സ്വാഗതവും ട്രഷറർ എൻ. അലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |