നാദാപുരം: കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങിയ ജ്വല്ലറിയിൽ നിക്ഷേപിച്ച സ്വർണവും പണവും തിരിച്ച് ലഭിക്കുന്നില്ലെന്നാരോപിച്ച് നാദാപുരം പൊലീസ് സ്റ്റേഷനിൽ നിക്ഷേപകരുടെ പരാതിപ്രളയം. കുറ്റ്യാടി, പയ്യോളി എന്നിവിടങ്ങളിലും കൂടി ശാഖകളുണ്ട് ജ്വല്ലറിയ്ക്ക്. കല്ലാച്ചി ശാഖയിൽ ഇന്നലെ രാവിലെ നിക്ഷേപകർ കൂട്ടത്തോടെ എത്തി ബഹളം വെച്ചു. അതിനിടയ്ക്ക് ജീവനക്കാരറിയാതെ മാനേജരും പാർട്ണർമാരും സ്ഥലം വിട്ടു. നാദാപുരം പൊലീസ് സ്ഥലത്തെത്തിയ ശേഷം ഉടമകളെ ഫോണിൽ ബന്ധപ്പെടാൻ ഏറെ ശ്രമിച്ചെങ്കിലും എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |