കോഴിക്കോട്: കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൺസിലിന്റെ ആഭിമുഖ്യത്തിൽ തലാസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്തജന്യ രോഗികൾക്കായി എച്ച്.എൽ.എ പരിശോധനാ ക്യാമ്പിന് തുടക്കമായി.
പാവമണി റോഡിലെ ലാബ് ഓൺ കാൾ ലബോറട്ടറിയിൽ ഒരുക്കിയ ക്യാമ്പിൽ അൻപതോളം രോഗികൾ പങ്കെടുത്തു. മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് സഹോദരങ്ങളുടേയോ മാതാപിതാക്കളുടേയോ സ്റ്റെം സെൽ യോജിക്കുമോ എന്നറിയാൻ വേണ്ടിയാണ് പരിശോധന.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള രോഗികൾക്കായുള്ള ക്യാമ്പിന്റെ ഉദ്ഘാടനം കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി നിർവഹിച്ചു. കണ്ണൂർ, കാസർകോട് ജില്ലകൾക്കായി കണ്ണൂരിലും മധ്യകേരളത്തിലുള്ളവർക്ക് എറണാകുളത്തും ക്യാമ്പ് സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |