SignIn
Kerala Kaumudi Online
Monday, 06 May 2024 8.54 AM IST

നിപയെ ശരിയായി അറിയാൻ ഇനിയുണ്ട് ജി.ഒ.കെ ആപ്പ്

gok
ജി.ഒ.കെ ഡയറക്റ്റ് മൊബൈൽ ആപ്പ്

കോഴിക്കോട്: നിപ വൈറസ് സംബന്ധിച്ച ശരിയായ വിവരങ്ങൾ, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ, പ്രധാന അറിയിപ്പുകൾ തുടങ്ങിയവ അറിയാൻ ജി ഒ കെ ഡയറക്റ്റ് മൊബൈൽ ആപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ആപ്പ് ഒരുക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ജി ഒ കെ ഡയറക്റ്റ് എന്ന് സെർച്ച്‌ ചെയ്താൽ ഡൗൺലോഡ് ചെയ്യാം. ലിങ്ക് http://Qkopy.xyz/gokdirect.

നിപയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കാൻ സാദ്ധ്യതയുളളതിനാൽ ആധികാരിക വിവരങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യൂകോപ്പിയുമായി സഹകരിച്ചാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. 2018ൽ നിപ വന്നപ്പോഴും കോഴിക്കോട് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ക്യൂകോപ്പിയുമായി ചേർന്ന് ഡിജിറ്റൽ സംവിധാനം ഒരുക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.