കോഴിക്കോട്: വില ഏകീകരണമില്ലാതെ വ്യാപാരികളെയും ഉപഭോക്താക്കളെയും കൊള്ളയടിക്കുന്ന സിമന്റ് കമ്പനികൾക്കെതിരെ പ്രതിഷേധം ഇരമ്പി. സിമന്റ് ട്രേഡേഴ്സ് സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് അൾട്ര ടെക് സിമന്റ്സിന്റെ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായിരുന്നു. ട്രേഡേഴ്സ് സമിതി ജില്ലാ സെക്രട്ടറി പ്രജീഷ് കക്കോടി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.മരയ്ക്കാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സുലൈമാൻ, ജില്ലാ സെക്രട്ടറി ടി.കെ. സുരേന്ദ്രൻ, ട്രഷറർ ഷംസീർ നടുവണ്ണൂർ, പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.കെ.രാജീവ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |