കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഭാരവാഹികൾ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. കരിപ്പൂർ എയർപോർട്ട് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയ ഭാരവാഹികൾ നിവേദനം നൽകി. ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ചേംബർ എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ.കെ.മൊയ്തു, വിഷോഭ് പനങ്ങാട്, ബോബിഷ് കുന്നത്ത് എന്നിവരാണ് എയർപോർട്ട് ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |