കോഴിക്കോട്: ജില്ലയിൽ ഇന്നലെ 961 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു; 12.83 ശതമാനം. 953 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 2 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. 6 പേരുടെ ഉറവിടം വ്യക്തമല്ല. ചികിത്സയിലുള്ളവരിൽ 532 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7599 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ കോഴിക്കോട് സ്വദേശികളായ 8309 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 2850 മരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |