കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ നടത്തുന്ന സംസ്ഥാന പണിമുടക്കിന് മുന്നോടിയായി 28 ന് ജില്ലയിലുടനീളം വിളംബര ജാഥ നടത്താൻ ടൗൺഹാളിൽ ചേർന്ന സംയുക്ത ഓട്ടോ-ടാക്സി തൊഴിലാളി കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.മമ്മു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.കെ.നാസർ (എ.ഐ.ടി.യു.സി ), മനോജ് എടാണി (ഐ. എൻ.ടി.യു.സി ), യു.എ.ഗഫൂർ (എസ്.ടി.യു ), ബഷീർ പാണ്ടികശാല (എൻ.എൽ.യു ), ബിജു ആന്റണി (ജെ.എൽ.യു ) എന്നിവർ സംസാരിച്ചു. നീലിയോട്ട് നാണു സ്വാഗതവും എ.സോമശേഖരൻ നന്ദിയും പറഞ്ഞു.
ഇന്ധനവില വർദ്ധനവിനും അനുബന്ധ ചെലവുകൾക്കും ആനുപാതികമായി ഓട്ടോ- ടാക്സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ് ഒഴിവാക്കുക, പഴയ വാണിജ്യ വാഹനങ്ങളുടെ കാലാവധി 20 വർഷമായി നീട്ടുക, ഇലക്ട്രിക്ക് ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയവയാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |