SignIn
Kerala Kaumudi Online
Friday, 26 April 2024 5.44 PM IST

മാനവസേവ പുരസ്കാര ദാനം

img20211226
മാനവസേവ പുരസ്കാരം മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു പേരാമ്പ്രയിലെ ഡയാന ലിസിക്ക് സമ്മാനിക്കുന്നു

മുക്കം: ബി.പി മൊയ്തീൻ സേവാമന്ദിർ രക്ഷാധികാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന രവീന്ദ്രൻ പനങ്കുറയുടെ ആറാമത് ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ബി.പി മൊയ്തീൻ സേവാമന്ദിർ ഏർപ്പെടുത്തിയ മാനവസേവ പുരസ്കാരം വിതരണം ചെയ്തു. പാതയോരത്ത് ചെരുപ്പ് തുന്നി കിട്ടുന്ന വരുമാനം സഹജീവികളുടെ വേദനയകറ്റാൻ നീക്കിവെക്കുന്ന പേരാമ്പ്രയിലെ സാമൂഹ്യ പ്രവർത്തക ഡയാന ലിസിയാണ് ഇത്തവണ പുരസ്കാരത്തിന് അർഹയായത്. സേവാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു പുരസ്കാരം സമ്മാനിച്ചു. കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ, എ.പി.മുരളീധരൻ, എം.സുകുമാരൻ, മുക്കം വിജയൻ, എ.കെ.സിദ്ദീഖ്, ബി.ആലി ഹസൻ,​ കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എ.സി.നിസാർ ബാബു സ്വാഗതവും ഡോ.ബേബി ഷക്കീല നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.