കോഴിക്കോട്: ഓൾ കേരള വാച്ച് വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടപ്പറമ്പ് എ.ഐ.ടി.യു.സി ജോയിന്റ് കൗൺസിൽ ഹാളിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ വെൽഫെയർ ഫണ്ട് ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിക്കും.
പതിനായിരങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന വാച്ച് - ക്ളോക്ക് മേഖലയെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പൂർണമായും അവഗണിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് കാരണം ദുരിതം അനുഭവിക്കുന്ന പല മേഖലകളിലും സർക്കാർ സഹായം എത്തിച്ചെങ്കിലും വാച്ച് വർക്കർമാരെ അവഗണിക്കുകയാണ് ചെയ്തത്. പലരും നാമമാത്രമായ വരുമാനത്തിലാണ് ജീവിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.പി. മുഹമ്മദ് ഇല്ല്യാസും സെക്രട്ടറി എം രവികുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |