SignIn
Kerala Kaumudi Online
Friday, 26 April 2024 11.09 AM IST

തെരുവിന്റെ മക്കൾക്ക് ടി.എം.സി അന്നദാനം

1
തെരുവിലെ മക്കൾക്ക് നടത്തിയ അന്നദാനം

കോഴിക്കോട്: ആശ്രയമറ്റവർക്ക് ആശ്വാസം ചൊരിഞ്ഞ് തെരുവിലെ മക്കൾ ചാരിറ്റി (ടി.എം.സി). സംഘടനയുടെ 'വിശപ്പകറ്റാൻ കൈകോർക്കാം" പദ്ധതിയുടെ ഭാഗമായി പാളയം സൗജന്യ ഫുഡ് കൗണ്ടറിൽ അന്നദാനത്തിനു തുടക്കമിട്ടു. ഡോ.ഹുസൈൻ മടവൂർ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ടി.എം.സി ചെയർമാൻ സലീം വട്ടക്കിണർ, ജനറൽ സെക്രട്ടറി നയീം പുതിയങ്ങാടി, പ്രവർത്തകരായ സജീർഖാൻ, വേണു കല്ലായ്, ലത്തീഫ് കുണ്ടായിത്തോട്, ഫൈസൽ മക്കാട്ട് എന്നിവർ നേതൃത്വം നൽകി.

കോർപ്പറേഷനു കീഴിൽ ഫാത്തിമാ ഹോസ്പിറ്റലിനു എതിർവശത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ യുണിറ്റിൽ നിന്നാണ് സ്‌പോൺസർമാർ ഭക്ഷണം ഏർപ്പാട് ചെയ്യുന്നത്. തെരുവിലെ പാവങ്ങൾക്ക് ഭക്ഷണം നൽകാൻ താത്പര്യമുളളവർക്ക് ഫോണിൽ ബന്ധപ്പെട്ട് ബുക്ക് ചെയ്യാം. നമ്പർ: 90721 22100, 70122 12721.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.