SignIn
Kerala Kaumudi Online
Friday, 26 April 2024 6.13 AM IST

തയ്യൽ തൊഴിലാളി പെൻഷൻ കുടിശിക വിതരണം ചെയ്യണം

intuc
കേരള ആർട്സ് ആൻഡ‌് സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ വടകര മേഖലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എം ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വടകര: തയ്യൽ തൊഴിലാളികളുടെ ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്ന് കേരള ആർട്സ് ആൻഡ‌് സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു .ക്ഷേമനിധി അംഗത്വം എടുത്തവർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഒരുവർഷത്തിൽ നിന്ന് മൂന്നു വർഷമാക്കിയ നടപടി പുന:പരിശോധിക്കണം. ജില്ലാ പ്രസിഡന്റ് ശ്രീധരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. എം ബഷീർ ഉദ്ഘാടനം ചെയ്തു. ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് കെ.എൻ.എ അമീർ യൂണിയൻ കാർഡ് വിതരണം ചെയ്തു . ജനറൽ സെക്രട്ടറി പറമ്പത്ത് ദാമോദരൻ, അജിത്ത് പ്രസാദ് കുയ്യാലിൽ, നഗരസഭാ കൗൺസിലർ അജിത ചീരാംവീട്ടിൽ, കെ.പി.സുസ്മിത എന്നിവർ സംസാരിച്ചു. പി.എം.പുഷ്പലത സ്വാഗതവും മലയിൽ സുഷമ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, PENTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.