കോഴിക്കോട്: ഗോകുലം കേരള എഫ് സി ടീം എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഡിയിൽ. ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ദര കിംഗ്സ്, മാലി ദ്വീപ് ചാമ്പ്യന്മാരായ മാസിയ, പ്ലേ ഓഫ് വിന്നേഴ്സ് തുടങ്ങിയവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ആദ്യമായാണ് ഒരു കേരള ടീം എ.എഫ്.സി കപ്പിൽ കളിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഗോകുലത്തിന്റെ വനിതാ ടീം എ.എഫ്.സി ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. മത്സരവേദിയും ഷെഡ്യൂളും വൈകാതെ തീരുമാനിക്കും. മാസിയ, ബസുന്ദര കിംഗ്സ് ടീമുകൾ എഎഫ്സി യിൽസ്ഥിരം കളിക്കുന്ന ക്ലബ്ബുകളാണെന്നിരിക്കെ വെല്ലുവിളി ഏറെയാണെന്ന് ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ പറഞ്ഞു. എല്ലാ കളികളും വിജയിക്കുകയെന്നതു തന്നെയാണ് ഗോകുലത്തിന്റെ ലക്ഷ്യം. എ.എഫ്.സി യിൽ പങ്കെടുക്കുന്നത് ഗോകുലത്തിന്റെ ചരിത്രനേട്ടമാണെന്ന് ഗോകുലം പ്രസിഡന്റ് വി.സി പ്രവീൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |