കോഴിക്കോട്: ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ കേരള ജനത അവലംബിക്കുന്ന കുറ്റകരമായ മൗനത്തിൽ നാണക്കേട് തോന്നുകയാണെന്ന് എഴുത്തുകാരൻ പ്രൊഫ.കല്പറ്റ നാരായണൻ പറഞ്ഞു.
യുദ്ധത്തിനെതിരെ കേരള സർവോദയമണ്ഡലം സംസ്ഥാന സമിതി സംഘടിപ്പിച്ച സമാധാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എല്ലാ യുദ്ധവും അന്യായമാണ്. മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണ്. നമ്മെ ഓരോരുത്തരെയും ബാധിക്കുന്നതാണ് യുദ്ധം. കേരളത്തിൽ വേണ്ട വിധത്തിൽ എതിർപ്പ് ഉയരാത്തത് വല്ലാത്ത രാഷ്ട്രീയം തന്നെയാണ്. എന്തിനാണ് റഷ്യയെ ഇങ്ങനെ ഭയക്കുന്നത് ?.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ മരിച്ചുവീഴുകയാണ് യുദ്ധത്തിൽ. ഇത് മഹാകഷ്ടമാണെന്നും ഉടൻ നിറുത്തണമെന്നും പറയാൻ ഒരു മടിയും കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൺവീനർ പി.എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.പീതാംബരൻ, പ്രൊഫ.ഒ.ജെ.ചിന്നമ്മ, പി.കെ.നാരായണൻ, പ്രൊഫ.ടി.എം.രവീന്ദ്രൻ, സി.ചന്തുക്കുട്ടി, പവിത്രൻ തില്ലങ്കരി, എ.കെ.മുഹമ്മദലി, പി.ഐ.അജയൻ, പി.ആർ.സദാശിവൻ പിള്ള, ചൈത്രം രാജീവ്, എം.ഡി. ഐസക്, ഖാദർ കാരന്തൂർ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കൺവീനർ ടി.കെ.എ അസീസ് സ്വാഗതവും സുരേഷ് ജോർജ്ജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |