കോഴിക്കോട് കെ റെയിൽ സർവേ കല്ല് ജില്ലയിൽ എവിടെയിട്ടാലും കോൺഗ്രസ് പ്രവർത്തകർ പിഴുതെറിയുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ. കെ റെയിൽ കേരളത്തിന് വേണ്ട എന്ന കെ.പി.സി.സിയുടെയും യു.ഡി.എഫിന്റെയും മുദ്രാവാക്യം ഏറ്റെടുത്ത് കെ റെയിൽ വിരുദ്ധ സമരം ജില്ലയിൽ ശക്തമാക്കും. ഈ മാസം 31ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി സ്വാതന്ത്ര്യസമര സ്തൂപത്തിൽ നിന്ന് കാട്ടിൽപീടികയിലുള്ള കെ റെയിൽ വിരുദ്ധ സമരസമിതിയുടെ സമരപ്പന്തൽ വരെ ലോംഗ് മാർച്ച് നടത്തും. കെ.പി.സി. സി പ്രസിഡന്റ് കെ.സുധാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയ്നിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് എടക്കാട്ടെ എം.സി കൃഷ്ണന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് അംഗത്വം നൽകിക്കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാാകരൻ നിർവഹിക്കും. ശിക്ഷാ നടപടി ഉണ്ടായിട്ടും 52 വർഷം കോൺഗ്രസ് പാർട്ടിയിൽ അംഗത്വം ലഭിക്കാതിരുന്നിട്ടും കോൺഗ്രസുകാരനായി നിലകൊണ്ട വ്യക്തിയാണ് എം.സി കൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം. പി.എം അബ്ദുറഹ്മാൻ, രമേശ് നമ്പിയത്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |