കോഴിക്കോട് : ദേശീയപാത വികസനം അതിവേഗം പൂർത്തിയാക്കാൻ സർക്കാർ കഠിനശ്രമമാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് -ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് . പന്തീരങ്കാവ് -മണക്കടവ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച് 66 ബൈപ്പാസിലുള്ള പന്തീരങ്കാവിൽ നിന്ന് ആരംഭിക്കുന്ന മണക്കടവ് റോഡിന്റെ പ്രവൃത്തിക്ക് രണ്ട് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്. 5.5 മീറ്റർ വീതിയിൽ ടാറിംഗ്, 500 മീറ്റർ നീളത്തിൽ ഓവുചാൽ, റോഡ് സുരക്ഷയ്ക്ക് ആവശ്യമായ റോഡ് മാർക്കിംഗ്, ട്രാഫിക് സൈനുകൾ എന്നീ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |