കോഴിക്കോട്: ജില്ലയിലെ ആറ് മുതൽ 16 വയസ് വരെ പ്രായമായ കുട്ടികൾക്കുള്ള ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയും അംഗീകാരമുള്ള കോച്ചുകൾ പരിശീലനം നൽകും. മികച്ച കളിക്കാർക്ക് കേരള അക്കാഡമി ലീഗുകളിലും ഐ.എസ്.എൽ, ഐ ലീഗ് ക്ലബ്ബുകളുടെ അക്കാഡമികളുമായുള്ള സൗഹൃദമത്സരങ്ങളിലും കളിക്കാനും അവസരം ലഭിക്കും. വാകയാട്, കല്ലാനോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലനം. പേരു രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പരുകൾ: 7994011311,7994011611.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |