കോഴിക്കോട്: സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ താഴെക്കോട്, മടവൂർ, ചാത്തമംഗലം, വേളം എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട ഉദ്ഘാടനം ഇന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. 5,500ഓളം പട്ടയങ്ങളുടെ വിതരണവും ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്കുളള ഭൂമിവിതരണവും നടക്കും. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന വടകര റവന്യൂ ടവർ നിർമ്മാണ പ്രവൃത്തിയുടെ തറക്കല്ലിടൽ ചടങ്ങും മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മന്ത്രി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |