കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ കോഴിക്കോട് ഡിവിഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് പ്രത്യേക ക്ലീൻ ഡ്രൈവ് പ്രോഗ്രാം നടത്തി.. ഡിവിഷണൽ മാനേജർ നിതിൻ ഗാർഗ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനും ഉചിതമായ രീതിയിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. എ ജി എം (ലീഗൽ) ട്രെയിനി ഹേംസിംഗ് സംസാരിച്ചു. ക്ലീൻ ഇന്ത്യ ഗ്രീൻ ഇന്ത്യ മൂവ്മെന്റിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി ഒരു വൃക്ഷത്തൈ നട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |