പയ്യോളി: കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും മൂരാട് യുവശക്തി തിയേറ്റേഴ്സും സംയുക്തമായി മൂരാട് ഇരിങ്ങലിൽ നടത്തുന്ന വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് വൈകീട്ട് 7.30ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഇന്നു മുതൽ 7 വരെ മൂരാട് ദേശീയപാതയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 14 ജില്ലകളെ പ്രതിനിധീകരിച്ച് പുരുഷ - വനിതാ ടീമുകൾ പങ്കെടുക്കും. വോളിബാൾ പ്രതിഭകളായ ഇരിങ്ങൽ പപ്പന്റെയും കോട്ടക്കൽ എസ്.വി.അബ്ദുറഹ്മാൻ മാസ്റ്ററുടെയും പേരിലുള്ള വിന്നേഴ്സ് ട്രോഫിയും ഇരിങ്ങലിലെ സാംസ്കാരിക പ്രവർത്തകരായ എ.അബൂബക്കറിന്റെയും കെ.ശശീന്ദ്രന്റെയും പേരിലുള്ള റണ്ണേഴ്സ് ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |