കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിലെ മൾട്ടി ഡിസിപ്ലിനറി സെമിനാർ പരമ്പര റിപ്പിൾസ് 21ന് തുടക്കം. കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.ഗോഡ്വിൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ലഫ്.ഡോ.സിന്ധു കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ.മുരളി, ബോട്ടണി വിഭാഗം മേധാവി കെ.ആർ.ലസിത, സംസ്കൃത വിഭാഗം മേധാവി ഡോ.സി.ആർ.സന്തോഷ് , സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ടി.പി.ബാബു എന്നിവർ പ്രസംഗിച്ചു. ഐ.ക്യു എ.സി കോ ഓർഡിനേറ്റർ ആത്മ ജയപ്രകാശ് സ്വാഗതവും സെമിനാർ കോ ഓർഡിനേറ്റർ ഡോ.ജൂബി വി.പി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |