കുന്ദമംഗലം: സെവൻ സ്പോർട്സ് ഫുട്ബാൾ ക്ലബ് കുന്ദമംഗലം സംഘടിപ്പിക്കുന്ന ഓൾ കേരള അക്കാഡമി ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ 15 വരെ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ മികച്ച അക്കാദമികളെ ഉൾപെടുത്തി മൂന്ന് ബാച്ചുകളിലായാണ് മത്സരം. ഇന്ന് രാവിലെ 10 മണിക്ക് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ പി. എൻ. നൗഫൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വി. അനിൽ കുമാർ, കെ.പി.വസന്തരാജ്, നിയാസ് റഹ്മാൻ എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |