കുറ്റ്യാടി: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന 4,7 തുല്യതാപരീക്ഷ കുന്നുമ്മൽ ബ്ലോക്കിലെ വിവിധ സ്കൂളുകളിൽ നടന്നു. വട്ടോളി സ്കൂളിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. നോഡൽ പ്രേരക് നിഷ ടി.എം അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജീവൻ, ദീപ.കെ.കെ എന്നിവർ പ്രസംഗിച്ചു. വിവിധ കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കായുള്ള. സാക്ഷരത,4,7 ക്ലാസുകളിലെ തുല്യതാപരീക്ഷകളും,10,+2 തുല്യതാപരീക്ഷയും, ഭാഷാ കോഴ്സുകളും സാക്ഷരതാ മിഷൻ നടത്തിവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |