കോഴിക്കോട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ കരട് പദ്ധതികൾ തയാറാക്കാനായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നിഷ തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 14 വർക്കിംഗ് ഗ്രൂപ്പുകളുടെ വിശദമായ ചർച്ചയ്ക്കുശേഷം കരട് പദ്ധതിക്ക് യോഗം രൂപം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ, വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടി, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്യാമള പൂവ്വേരി, വിവിധ നിർവഹണ ഉദ്യോഗസ്ഥർ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |