കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ രണ്ടാം നൂറുദിനത്തിന്റെ ഭാഗമായുള്ള ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. എൻ.തേജ്ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു.
100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1081 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ 682 വീടുകളും നഗര സഭകളിൽ 399 വീടുകളുമാണ് പൂർത്തീകരിച്ചത്. ഭവന നിർമാണത്തിനായി ലൈഫ് മിഷൻ ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിൽ നിന്നായി ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. ലൈഫ് മിഷൻ ജില്ലാകോ-ഓർഡിനേറ്റർ ടോമി കെ. ജെ. സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല, എൽ.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടർ, സാജു. ഡി., എം,ജി.എൻ.ആർ.ഇ.ജി.എസ്. ജെ.പി.സി. മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, ജില്ലാ പ്ലാനിംഗ് ഓഫീസർ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾലത്തീഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |