കോഴിക്കോട്: ജില്ലയിൽ 67 മണ്ഡലങ്ങളിലായി 4121 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) രൂപീകരണം പൂർത്തിയായതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ശേഷിക്കുന്ന മണ്ഡലങ്ങളിലെ യൂണിറ്റ് കമ്മിറ്റി രൂപീകരണം 31നകം പൂർത്തീകരിക്കും. താഴേത്തട്ടിലേയ്ക്ക് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.യു.സി ഭാരവാഹികളുമായി ഡി.സി.സി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ പങ്കെടുക്കും. ദേശീയ തലം മുതൽ യൂണിറ്റ് തലം വരെയുള്ള രാഷ്ട്രീയ -പൊതുകാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. 'ഒപ്പം' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടക നേതൃത്വം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾക്കാണ്. ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലു മണിക്ക് എരഞ്ഞിക്കൽ മണ്ഡലത്തിൽ (പി.വി.എസ് ഹൈസ്കൂൾ ) എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |