SignIn
Kerala Kaumudi Online
Friday, 26 April 2024 8.45 AM IST

കടൽഭിത്തി പുനർനിർമിക്കണം: മുസ്ലിം ലീഗ്

muslimleague
muslimleague

കോഴിക്കോട് : തീരദേശമേഖലയിലെ വർഷങ്ങളോളമായി തകർന്നുകിടക്കുന്ന കടൽഭിത്തി പുനർനിർമിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് പയ്യാനക്കൽ മുസ്ലിംലീഗ് കമ്മിറ്റി. പയ്യാനക്കൽ, കപ്പക്കൽ, കോയവളപ്പ്, ആന മാട്, ചാമുണ്ടിവളപ്പ് എന്നിവിടങ്ങളിലെ കടൽ ഭിത്തി തകർന്നിട്ട് വർഷങ്ങളോളമായി. രണ്ട് പതിറ്റാണ്ടിനടുത്ത് പഴക്കമുള്ള കടൽഭിത്തിയാണ് ചിലയിടങ്ങളിൽ പൂർണമായും തകർന്നത്. കടൽ ഭിത്തി പുനർനിർമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.വി.അവറാൻ അദ്ധ്യക്ഷത വഹിച്ചു. കെ .എം.റഷീദ് പി.ടി. സൈതലവി, പി.വി.അബ്ദുള്ളക്കോയ, എം.കെ.അബ്ദുറഹിം, കെ.മുഹമ്മദ് ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.