വടകര : കെ.എസ്.ടി.എ സബ്ജില്ലാ കമ്മിറ്റികൾ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വീട് വെച്ച് നൽകുന്ന "കുട്ടിക്കൊരു വീട് " പദ്ധതിയിൽ വടകര കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ നിർമാണ കമ്മിറ്റി രൂപീകരിച്ചു. കുട്ടോത്ത് നായനാർ ഭവനിൽ ചേർന്ന യോഗം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. സി.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.രാജീവൻ പദ്ധതി വിശദീകരിച്ചു. ബി.മധു, പി.പി.പ്രഭാകരൻ, സി.എം. കണാരൻ , കെ.നിഷ, പി.കെ.ജിതേഷ്, വി.വി.വിനോദ് എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാ സെക്രട്ടറി സിജൂഷ് കെ.കെ സ്വാഗതവും പ്രസിഡന്റ് മിത്തു തിമോത്തി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.എം.ഷാജി (ചെയർമാൻ), വി.പി. സന്ദീപ് (കൺവീനർ) എം.അനീഷ് കുമാർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |