SignIn
Kerala Kaumudi Online
Friday, 26 April 2024 1.15 PM IST

അഗ്നിശമനസേന യൂണിറ്റ് ആരംഭിക്കണം

fireforce
fireforce

ബാലുശേരി: ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ധാരാളം കടകൾ ഉള്ളതുമായ ബാലുശേരിയിൽ അടിയന്തരമായി

അഗ്നിശമനസേനയുടെ ഒരു യൂണിറ്റ് ആരംഭിക്കണമെന്ന് ബാലുശേരി മേഖല മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. ബാലുശേരിയിലും സമീപപ്രദേശങ്ങളിലും അടിക്കടി ഉണ്ടാവുന്ന തീപിടുത്തം കാരണം ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. അപകടമുണ്ടാവുന്ന സമയത്ത് നരിക്കുനി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിശമനസേന യൂണിറ്റ് എത്തുന്നത്. ഗതാഗത തടസവും ദൂരം കൂടുതലും കാരണം പലപ്പോഴും ദുരന്തമുണ്ടായി ഏറെ സമയം കഴിഞ്ഞ് മാത്രമേ സേനയ്ക്കെത്താൻ കഴിയുന്നുള്ളൂ. വൈകുണ്ഠം ഗാനം ബിൽഡിങ്ങിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കരുണൻ വൈകുണ്ഠം ,ഡോ.കെ.സി സുധാകരൻ, രാജൻ കണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.