കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിൽ മലബാർ അഗ്രി ഫാർമേഴ്സ് സൊസൈറ്റിയുടെ 'നാട്ടുപച്ച' കാർഷികമേള തുടങ്ങി. 130 ഇനം ഫല വൃക്ഷത്തൈകളും 120ൽ പരം നെൽവിത്ത് ഇനങ്ങളും മേളയിലുണ്ട്. ഒപ്പം ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ, ചെടിച്ചട്ടികൾ കൃഷിപണി ആയുധങ്ങൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്.
മൂന്ന് വർഷം കൊണ്ട് വിളവ് ലഭിക്കുന്ന കുള്ളൻ തെങ്ങ്, കമുക്, ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം പ്ലാവിൻ തൈകൾ, ഡ്രാഗൺ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, ബരാബ ഫ്രൂട്ട്, ഓൾസീസൺ തായ്ലൻഡ് മാവിൻ തൈകൾക്കൊപ്പം കാലാപാടി, മല്ലിക, വയലറ്റ് മാഗോ എന്നിവയുടെ തൈകളും ലഭ്യമാണ്. വൈറ്റ് ഞാവൽ, വെസ്റ്റ് ഇന്ത്യൻ ചെറി, തായ്ലൻഡ് ജാംബ, അമ്പഴങ്ങ, അഭിയു, ബുഷ് ഓറഞ്ച്, ബ്ലാക്ക് മാങ്കോ, കുറ്റിക്കുരുമുളക്, വയലറ്റ് പേര, തായലന്റ് പേര, കിലോ പേര, മാംഗോസ്റ്റിൻ, റംബൂട്ടാൻ എന്നിവയുടെ തൈകളും മേളയിൽ ലഭിക്കും. നെൽ വിത്തുകളുടെ പ്രദർശനവും വിൽപ്പനയും ആദ്യ മൂന്നു ദിവസമേ ഉണ്ടായിരിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |