കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ട്രാക്റ്ററും പമ്പ് സെറ്റും കുറ്റ്യാടി ഊരത്ത് പാടശേഖര സമിതിക്ക് കൈമാറി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ , കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, കെ.ഒ.ദിനേശൻ, ഷമീന, സബിന മോഹൻ സുമിത്ര.സി.കെ, ഗീത.എ.ടി, അനുസ്മിത, കുന്നുമ്മൽ കണാരൻ, രാമചന്ദ്രൻ, മഹേഷ് ഒ.പി, പി.സി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൃഷി അസി.ഡയറക്ടർ സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |