വടകര: കെ.കെ.രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബിന്റെ (വടകരാസ് ഇനീഷ്യേറ്റീവ് ഫോർ ബെറ്റർ എഡ്യുക്കേഷൻ) ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും ഇന്ന് രാവിലെ 9 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കും. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എം.എൽ.എ, റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിക്കും. പ്രമുഖ കരിയർ വിദഗ്ദ്ധൻ റിയാസ് റൂമി നയിക്കുന്ന കരിയർ ഗൈഡൻസ്- മോട്ടിവേഷൻ ക്ലാസ് നടക്കും. ഉച്ചയ്ക്ക് രണ്ടിന് എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ്ടു പ്രവേശനം എളുപ്പമാക്കുന്ന കരിയർ സ്കേപ്പ് പരിപാടി നടക്കും. വിവരങ്ങൾക്ക് 9048243050.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |