കോഴിക്കോട്: യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് മാരാർജി ഭവനിൽ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജുബിൻ ബാലകൃഷ്ണൻ, ഹരിപ്രസാദ് രാജ, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു പയ്യാനക്കൽ, രാഹുൽ അശോക്, തുടങ്ങിയവർ നേതൃത്വം നൽകി. നാളെയും മറ്റന്നാളും രാവിലെ 10 .30 മുതൽ വൈകീട്ട് 4 വരെ മാരാർജി ഭവനിൽ ക്യാമ്പ് തുടരുന്നതായിരിക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |